Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രേക്ക് എടുത്തതല്ല, ഒന്നര വർഷം സിനിമയൊന്നും ഇല്ലാതെ വീട്ടിലിരുന്നു, ഇനി എന്ത് ചെയ്യും എന്ന തോന്നലുണ്ടായി

ബ്രേക്ക് എടുത്തതല്ല, ഒന്നര വർഷം സിനിമയൊന്നും ഇല്ലാതെ വീട്ടിലിരുന്നു, ഇനി എന്ത് ചെയ്യും എന്ന തോന്നലുണ്ടായി
, ബുധന്‍, 11 മെയ് 2022 (18:17 IST)
പാർവതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന പുഴു എന്ന സിനിമയ്ക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരികുന്നത്. ഏപ്രിൽ 13ന് സോണി ലിവിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ തനിക്ക് കരിയറില്‍ സംഭവിച്ച ഒരു ബ്രേക്കിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി. മനപൂർവം താൻ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുക അല്ലായിരിന്നുവെന്ന് പാർവതി പറയുന്നു.
 
കഥാപാത്രങ്ങൾ കിട്ടാതെ പോയ ഒന്നൊന്നര വർഷകാലം ഉണ്ടായിരുന്നതായി പാർവതി പറയുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഞ്ചാറ് വർഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല.സിനിമകള്‍ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റര്‍ റോളുകൾ ചെയ്യുന്നുണ്ട്. ആർക്കറിയാം എന്ന സിനിമയിൽ ഞാനല്ല ലീഡ് ആക്‌ടർ.
 
കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് സിനിമയിൽ പ്രാധാന്യമുണ്ടോ എന്നതാണ് ഞാൻ നോ‌ക്കുന്നത്. പാർവതി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടുവര്‍ഷം മുമ്പ് 'വിജയ് ദേവരക്കൊണ്ട' എന്ന പേര് പോലും നിങ്ങള്‍ക്ക് അറിയില്ലായിരുന്നു; കുറിപ്പുമായി താരം