Publish Date: Tue, 23 Nov 2021 (13:07 IST)
Updated Date: Tue, 23 Nov 2021 (13:09 IST)
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന്റെ ഫസ്റ്റ് ലുക്ക് എത്തി. ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.