Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍, ത്രില്ലര്‍ 'പത്താം വളവ്' റിലീസ് പ്രഖ്യാപിച്ചു

സുരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍, ത്രില്ലര്‍ 'പത്താം വളവ്' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

, വ്യാഴം, 24 മാര്‍ച്ച് 2022 (11:39 IST)
സുരാജും-ഇന്ദ്രജിത്തും ഒന്നിക്കുന്ന ത്രില്ലര്‍ പത്താം വളവ് റിലീസ് പ്രഖ്യാപിച്ചു.  
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സംവിധായകന്‍ എം പത്മകുമാര്‍ സിനിമ ഒരുക്കിയിരിക്കുന്നത്.അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ചിത്രം മെയ് 13ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ഈയടുത്ത് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
 
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയര്‍പോര്‍ട്ടില്‍വെച്ച് തന്റെ ബാഗില്‍ നിന്ന് ചാരായം പിടിച്ച രസകരമായ സംഭവത്തെ കുറിച്ച് അഞ്ജന