പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് എന്തുകൊണ്ട് സിജു വില്‍സനെ തെരഞ്ഞെടുത്തു എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ വിനയന്‍.
എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് വിനയന്‍ നല്‍കുന്ന ഉത്തരം എനിക്ക് താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലായിരുന്നു എന്നാണ് സംവിധായകന്‍ മറുപടി നല്‍കിയത്. കഴിവുള്ള ആരെങ്കിലും കണ്ടെത്തി അഭിനയിക്കുക തീരുമാനവുമായി വിനയന്‍ മുന്നോട്ടു പോയി. സൂപ്പര്‍താരങ്ങളുടെ പിന്നാലെ പോകാതിരുന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോള്‍ ഇനി രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ലായിരുന്നുവെന്ന് വിനയന്‍ പറഞ്ഞു.
സിനിമയുടെ നിര്‍മ്മാതാവ് താരങ്ങളെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം വിനയന് നല്‍കിയിരുന്നു.വിനയന്‍ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണ് സംവിധായകനോട് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്.