Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പത്തൊമ്പതാം നൂറ്റാണ്ട്' ഒ.ടി.ടിയില്‍

Siju Wilson (സിജു വില്‍സണ്‍) Indian actor

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 നവം‌ബര്‍ 2022 (12:04 IST)
'പൊന്നിയിന്‍ സെല്‍വന്‍' വന്നിട്ടും 'പത്തൊമ്പതാം നൂറ്റാണ്ട്' കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു.മലയാളത്തില്‍ പുതിയൊരു ആക്ഷന്‍ ഹീറോയുടെ ഉദയം എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് സംവിധായകന്‍ സിജു വില്‍സണിനെ കുറിച്ച് പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകരും അതുതന്നെയാണ് പറയുന്നത്. സിനിമകള്‍ പലതും മാറിവന്നെങ്കിലും തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് മികച്ച പ്രതികരണങ്ങളുമായി മുന്നേറി. ഇപ്പോഴിതാ 'പത്തൊമ്പതാം നൂറ്റാണ്ട്'ആമസോണ്‍ പ്രൈമില്‍ എത്തിയ വിവരം നടി കയാദു പങ്കുവെച്ചു.
 
സിജു കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മാറുവാനായി.കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണെന്നെന്ന് വിനയന്‍ പറഞ്ഞിരുന്നു.
 
25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെപിഎസി ലളിതയുടെ ആഗ്രഹം,സ്ഫടികം ഒന്നുകൂടി തിയേറ്ററില്‍ കാണണം