Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പേട്രിയറ്റ്' റിലീസിനു അനിശ്ചിതത്വം; നിർമാതാക്കളോടു ഇടഞ്ഞ് തിയറ്റർ ഉടമകൾ

റിലീസിനു ശേഷമുള്ള ആദ്യ ആഴ്ച നിർമാതാക്കൾക്കു 60 ശതമാനം തിയറ്റർ ഉടമകൾക്കു 40 ശതമാനം എന്നാണ് ലാഭവിഹിതം പങ്കുവയ്‌ക്കേണ്ടത്

Patriot Movie Teaser Reaction, Patriot, MMMNMovie, MMMNTeaser, Mammootty, Mohanlal, FahadFaasil, KunchakoBoban, MammoottyMohanlalMovie, PatriotMovieTeaser, പാട്രിയോട്ട് ടീസര്‍, മമ്മൂട്ടി മോഹന്‍ലാല്‍, പാട്രിയോട്ട് ടീസര്‍ റിയാക്ഷര്‍, പാട്രിയോട്ട്
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' റിലീസ് അനിശ്ചിതത്വത്തിൽ. തിയറ്ററുടമകളും നിർമാതാക്കളും തമ്മിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലാണ്. 
 
റിലീസിനു ശേഷമുള്ള ആദ്യ ആഴ്ച നിർമാതാക്കൾക്കു 60 ശതമാനം തിയറ്റർ ഉടമകൾക്കു 40 ശതമാനം എന്നാണ് ലാഭവിഹിതം പങ്കുവയ്‌ക്കേണ്ടത്. പേട്രിയറ്റിന്റെ റിലീസിനു ശേഷം ആദ്യ ആഴ്ചയിലെ പോലെ രണ്ടാം ആഴ്ചയും തങ്ങൾക്കു 60 ശതമാനം ലാഭവിഹിതം വേണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. ഇത് അംഗീകരിക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് തയ്യാറല്ല. 
 
രണ്ടാമത്തെ ആഴ്ച തിയറ്ററുകൾക്കു 45 ശതമാനം നിർമാതാക്കൾക്കു 55 ശതമാനം, മൂന്നാമത്തെ ആഴ്ച നിർമാതാക്കൾക്കും തിയറ്ററുകൾക്കും 50 ശതമാനം വീതം എന്നിങ്ങനെയാണ് ലാഭവിഹിതം നിശ്ചയിച്ചിട്ടുള്ളത്. ആദ്യത്തെയും രണ്ടാമത്തെയും ആഴ്ച നിർമാതാക്കൾക്കു 60 ശതമാനം ലാഭവിഹിതം വേണമെന്നാണ് നിർമാതാവായ ആന്റോ ജോസഫിന്റെ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടന നിലപാടെടുത്തിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരോഷിന്റെ വിവാഹത്തിന് 12 കോടിയോ? ചിലവ് പുറത്ത്