10 കോടിക്ക് അരികില്‍ 'പവി കെയര്‍ടേക്കര്‍' ! ദിലീപ് ചിത്രത്തിന്റെ 20 ദിവസത്തെ പ്രകടനം, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 16 മെയ് 2024 (11:49 IST)
ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍' തിയേറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ബോക്‌സ് ഓഫീസിലെ പ്രകടനം മന്ദഗതിയില്‍ തന്നെയാണ് ഇപ്പോഴും. 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം എത്ര കളക്ഷന്‍ നേടിയെന്ന് നോക്കാം. 
 
ഇരുപതാമത്തെ ദിവസം മൂന്നുലക്ഷം രൂപയാണ് സിനിമയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആയത്. പത്തൊമ്പതാമത്തെ ദിവസം 5 ലക്ഷം രൂപ നേടിയ ചിത്രം നേരിയ ഇടവ് രേഖപ്പെടുത്തി.
 
 'പവി കെയര്‍ടേക്കര്‍' കേരള ബോക്സ് ഓഫീസില്‍ നിന്ന് 7.02 കോടി രൂപയാണ് ഇതുവരെ നേടിയത്.ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 8.01 കോടിയാണ്.
 
പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം നേടി സിനിമ മുന്നോട്ട് പോയെങ്കിലും പിന്നീട് താഴേയ്ക്ക് വീണൂ.വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26നാണ് തീയറ്ററുകളില്‍ എത്തിയത്.
ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 
 
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

ഇന്ത്യ മഹത്തായ രാജ്യം, നയിക്കുന്നത് അടുത്ത സുഹൃത്ത്, മോദിയെ പേരെടുത്ത് പറയാതെ പുകഴ്ത്തി ട്രംപ്

Arunima: 'ഉളുപ്പില്ലാത്ത ചില മലയാളികൾ'; പോയ് ചത്തൂടേയെന്ന് അരുണിമ

തുലാവർഷം 2 ദിവസത്തിനകം എത്തും, വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Donald Trump: മോദി ഇടയുമെന്ന് തോന്നുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രിയെ സുന്ദരിയെന്ന് വിളിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments