Alia Bhatt: 'ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ഒന്നും അല്ലല്ലോ പുറത്തുവന്നത്?'; ആലിയയോട് നടി പായൽ

നിഹാരിക കെ.എസ്
വ്യാഴം, 28 ഓഗസ്റ്റ് 2025 (10:20 IST)
ആലിയ ഭട്ടിന്റേയും രൺബീർ കപൂറിന്റേയും പുതിയ വീടിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും വീടിന്റെ ഉൾവശത്തിന്റെയടക്കം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച പാപ്പരാസികൾക്കെതിരെ ആലിയ രംഗത്തെത്തുകയും ചെയ്തിരുന്നു. 
 
എല്ലാ വീഡിയോയും ഫോട്ടോയും കണ്ടന്റല്ലെന്നാണ് ആലിയ പറഞ്ഞത്. വീഡിയോ നീക്കം ചെയ്യണമെന്നും ആലിയ ആവശ്യപ്പെട്ടിരുന്നു. ആലിയയുടെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പായൽ രോഹ്തഗി. പാപ്പരാസികൾ ചെയ്തത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്നാണ് പായൽ ന്യായീകരിക്കുന്നത്. നിങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പുറത്ത് വിട്ടാൽ മാതമ്രേ സ്വാകര്യതയുടെ ലംഘനമായി കണക്കാക്കാൻ പറ്റുകയുള്ളൂവെന്നാണ് പായൽ പറയുന്നത്.
 
'ഇത് നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കാൻ പറ്റില്ല. ഭർത്താവുമായോ മറ്റേതെങ്കിലും പുരുഷന്മാരുമായോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുന്നത്. നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ പങ്കുവെക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല. 
 
അടിസ്ഥാനമായ സാമാന്യബോധമുണ്ടാകുമെന്ന് കരുതുന്നു. ഇൻഫ്‌ളുവൻസേഴ്‌സ് പൊതുറോഡിൽ നിന്ന് വീഡിയോ എടുക്കാറുണ്ട്. അവിടേയും വീടുകളുണ്ട്. നിങ്ങൾക്ക് പണമുണ്ടല്ലോ സെക്യൂരിറ്റി കാമറയും മറ്റും വെക്കൂ'' എന്നായിരുന്നു പായൽ രോഹ്തഗിയുടെ പ്രതികരണം.
 
അതേസമയം, രൺബീറിന്റേയും ആലിയയുടേയും വിവാഹത്തിന് മുമ്പേ പുതിയ വീടിന്റെ നിർമാണം ആരംഭിച്ചിരുന്നു. രൺബീറിന്റെ അച്ഛന്റെ മാതാപിതാക്കളായ കൃഷ്ണയുടേയും രാജ് കപൂറിന്റേയും പേരുകൾ ചേർത്തു വച്ച് കൃഷ്ണരാജ് എന്നാണ് വീടിന് താരദമ്പതിമാർ പേരിട്ടിരിക്കുന്നത്. ആറ് നിലകളിലായി നിർമിച്ചിരിക്കുന്ന വീടിന്റെ മൂല്യം 250 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments