Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jigra: തിയേറ്ററിൽ നനഞ്ഞ പടക്കമായി ജിഗ്‌റ, നാളെ ആളുകൾ വാഴ്ത്തിപ്പാടുമെന്ന വാദവുമായി കരൺ ജോഹർ

ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും ജിഗ്‌റയെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്ന് കരൺ പറഞ്ഞു.

Karan Johar

നിഹാരിക കെ.എസ്

, വെള്ളി, 15 ഓഗസ്റ്റ് 2025 (09:35 IST)
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വാസൻ ബാല സംവിധാനം ചെയ്ത ചിത്രമാണ് ജിഗ്‌റ. കരൺ ജോഹർ നിർമിച്ച സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. ഒരു പക്കാ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചില്ല. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും ജിഗ്‌റയെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്ന് കരൺ പറഞ്ഞു.
 
ഒരുപാട് വർഷങ്ങൾക്ക് അപ്പുറം ചിത്രത്തെയും ആലിയ ഭട്ടിനെയും എല്ലാവരും പ്രശംസിക്കുമെന്നും സുചിൻ മെഹ്‌റോത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞു. ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് ശേഷം ജിഗ്‌റയെ മികച്ച ഒരു സിനിമയായി എല്ലാവരും വാഴ്ത്തിപ്പാടുമെന്നും ആ സിനിമ ചെയ്യാൻ ആലിയ ഭട്ട് എടുത്ത ധൈര്യത്തേയും വാസനേയും എല്ലാവരും അംഗീകരിക്കുമെന്നും നിർമാതാവ് പറഞ്ഞു.
 
'ജിഗ്‌റയുടെ പരാജയം ഞങ്ങളെ നിരാശരും ദുഃഖിതരുമാക്കി. ചിത്രത്തിലും വാസൻ ബാലയുടെ സംവിധാനത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷെ സിനിമയുടെ ഫലം നിരാശയായിരുന്നു. പക്ഷേ, ആ സിനിമയെക്കുറിച്ച് ഞങ്ങൾക്കെല്ലാവർക്കും ഇന്നും അഭിമാനമുണ്ട്.

ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് ശേഷം ജിഗ്‌റയെ മികച്ച ഒരു സിനിമയായി എല്ലാവരും വാഴ്ത്തിപ്പാടും. ആ സിനിമ ചെയ്യാൻ ആലിയ ഭട്ട് എടുത്ത ധൈര്യത്തേയും വാസനേയും എല്ലാവരും അംഗീകരിക്കും. ജിഗ്‌റ എന്ന സിനിമയെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരിക്കാം, പക്ഷേ എനിക്ക് ഇതൊരു വിജയ സിനിമയാണ്', കരൺ ജോഹർ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

AMMA Election: ജഗദീഷ് വഴിമാറി കൊടുത്തത് ശ്വേത മേനോന് ഗുണം ചെയ്യുമോ? ദേവൻ വെല്ലുവിളിയാകുമോ? ഇന്നറിയാം