Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടുകാരെ പറയുമ്പോള്‍ വിഷമം വരും,ഒരു പണിയുമില്ലാത്തവരാണ് എന്റെ കാര്യങ്ങള്‍ തിരക്കി നടക്കുന്നത് : നിമിഷ ബിജോ

Nimisha Bijo emotional statement,Nimisha Bijo family reaction,Nimisha Bijo controversy,Actress Nimisha Bijo interview,നിമിഷ ബിജോ, നടി നിമിഷ ബിജോ, സൈബർ അറ്റാക്ക്

അഭിറാം മനോഹർ

, ഞായര്‍, 29 ജൂണ്‍ 2025 (17:54 IST)
Nimisha Bijo
സമൂഹമാധ്യമങ്ങളില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തി ശ്രദ്ധേയയായ നടിയും മോഡലുമാണ് നിമിഷ ബിജോ. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനാല്‍ നിമിഷയുടെ ചിത്രങ്ങള്‍ക്ക് താഴെ സൈബര്‍ ആക്രമണം നടക്കുന്നത് പതിവാണ്. ഭര്‍ത്താവും മക്കളുമുള്ള ആളാണ് താനാണെന്ന് അറിയാമെങ്കിലും ഈ ആക്രമണങ്ങള്‍ക്ക് കുറവില്ലെന്ന് നിമിഷ പറയുന്നു. ഇപ്പോള്‍ ശീലമായെങ്കിലും സൈബര്‍ ആക്രമണം തന്നെ ബാധിക്കുന്നുണ്ടെന്നാണ് നിമിഷ പറയുന്നത്.
 
 അച്ഛന്‍, അമ്മ, മക്കള്‍, ഹസ്ബന്‍ഡ്. അവര്‍ക്ക് അറിയാം ഞാന്‍ ആരാണ് എന്ന്. പിന്നെ നാട്ടുകാര്‍ മൊത്തം ഇപ്പോള്‍ നല്ലത് എന്ന് പറഞ്ഞ് വെച്ചിട്ടുണ്ട് എങ്കില്‍ നമുക്ക് അവരുടെ പുറകെ നടക്കേണ്ട കാര്യം ഉണ്ടോ? എനിക്ക് ഒന്നും അവരുടെ കാര്യം തിരക്കാന്‍ സമയം ഇല്ല. പക്ഷെ അവര്‍ ഒന്നും ഒരു പണിയും ഇല്ലാത്തവര്‍ ആണ്. അവര്‍ എന്റെ കാര്യം തിരക്കിക്കൊണ്ട് ആണ് നടക്കുന്നത്. ഞാന്‍ നേരെ തിരിച്ചും ആണ്.
 
എനിക്ക് അതിനു സമയം ഇല്ല. കാരണം എനിക്ക് പതിനായിരം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ മുതല്‍ തെറി വിളിച്ചു കൊണ്ട് ഇരിക്കുന്ന ആളുകള്‍ ഇപ്പോഴും എന്നെ വന്ന് തെറി വിളിച്ചു കൊണ്ട് ഇരിക്കുക ആണ്. അവര്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുക ആണ്. എനിക്ക് 540കെ ഫോളോവേഴ്‌സ് ആയി, മൂന്നു ചാനല്‍ ഞാന്‍ വേറെ തുടങ്ങുകയും ചെയ്തു. അതാണ് വ്യത്യാസം. അവര്‍ ഇങ്ങനെ പല ഐഡിയില്‍ നിന്നും മാറി മാറി വരും. അത് വേറെ കാര്യം. എത്ര തെറി പറഞ്ഞാലും ഇറങ്ങി പോടാ  പട്ടി എന്ന് പറഞ്ഞാലും വരും.
 
 
 എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ആകുന്ന കാര്യം എന്റെ വീട്ടുകാരെ പറയുമ്പോള്‍ ആണ്. ഞാന്‍ അത്രയും വില അവര്‍ക്ക് കൊടുക്കുന്നുണ്ട്. നമുക്ക് പണം ജീവിക്കാന്‍ വളരെ ആവശ്യമാണ്. അത് ഞാന്‍ ഉണ്ടാക്കുന്നത് പല ആളുകളുടെയും കാല് പിടിച്ചോ കടം വാങ്ങിയോ അല്ല. നമ്മുടെ കയ്യില്‍ ഒരു തൊഴില്‍ ഉണ്ട്. അതിനു മാക്‌സിമം എഫര്‍ട്ട് എടുത്തിട്ട് ആണ് നമ്മള്‍ അതിനകത്തു വര്‍ക്ക് ചെയ്യുന്നത്. അങ്ങനെ അത്രയും എഫ്ര്‍ട്ട് എടുത്ത് ചെയ്യുമ്പോള്‍ നീ അവരെ കൊണ്ട് നടക്കേണ്ടി, ഇങ്ങനെ കൊണ്ട് നടക്കടി, അങ്ങനെ കൊണ്ട് നടക്കടി എന്നൊക്കെ വീട്ടില്‍ ഇരിക്കുന്നവരെ പറയേണ്ട കാര്യം എന്താണ്? എനിക്ക് അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഫീല്‍ ആയിട്ടുള്ള ഒരു കാര്യം ആണ്. നിമിഷ ബിജോ പറയുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Abhaya Hiranmayi: എന്താ ഗ്ലാമര്‍, വീണ്ടും ഞെട്ടിച്ച് അഭയ ഹിരന്മയി, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍