Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിന്റേജ് പ്രഭുദേവ ഈസ് ബാക്ക് ! പേട്ട റാപ്പിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക

Petta Rap Video Song

രേണുക വേണു

, ശനി, 6 ജൂലൈ 2024 (11:06 IST)
പ്രഭുദേവയെ നായകനാക്കി എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'അതിരാട്ടും' എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന വിന്റേജ് പ്രഭുദേവയെ പേട്ട റാപ്പിലൂടെ അവതരിപ്പിക്കുകയാണ് എസ്.ജെ.സിനു. പ്രഭുദേവയുടെ നൃത്തരംഗങ്ങള്‍ തന്നെയാണ് വീഡിയോ സോങ്ങിലെ ശ്രദ്ധാകേന്ദ്രം. 
 
ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക. 'പാട്ട്, അടി, ആട്ടം - റിപ്പീറ്റ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, ആക്ഷന്‍, സംഗീതം, നൃത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്. 
 
പോണ്ടിച്ചേരി, ചെന്നൈ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജിബൂട്ടി, തേര് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം എസ്.ജെ.സിനു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഡിനില്‍ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി.ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. എ.ആര്‍.മോഹനനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്. 
 


പ്രഭുദേവ, വേദിക എന്നിവര്‍ക്കൊപ്പം വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതി, നായികയാകുന്നത് നിത്യ മേനോൻ