Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയുടെ രൂപവും ഭാവവും സ്വീകരിച്ച് വിവേക് ഒബ്രോയി, മോദിയുടെ ജീവചരിത്രം പറയുന്ന ‘പിഎം നരേന്ദ്ര മോദി‘യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Webdunia
തിങ്കള്‍, 7 ജനുവരി 2019 (19:26 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി എം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത് ബോളീവുഡ് താരം വിവേക് ഒബ്രോയിയാണ്. നരേന്ദ്രമോദിയുടെ രൂപവും ഭാവവും സ്വീകരിച്ച വിവേക് ഒബ്രോയിയുടെ ക്യാരക്ടർ പോസ്റ്റർ സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായിക്കഴിഞ്ഞു.
 
മുംബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് 23 ഭാഷകളിൽ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഒമുംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും ചാലഞ്ചിംഗ് സിനിമ പീഎം നരേന്ദ്ര മോദിയാണെന്ന് സംവിധായകൻ വ്യക്തമാക്കി. അധികം വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ടുകൾ.
 
ചിത്രത്തിൽ പരേഷ് റാവലാവും പ്രധാനമത്രിയെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത് എന്നാൽ പിന്നീട് അണിയറപ്രവർത്തകർ നരേന്ദ്ര മോദിയായി വിവേക് ഒബ്രോയിയെ തിരഞ്ഞെടുക്കുകയായിരുന്നു. ലോകത്തിലെ തന്നെ മികച്ച നേതാക്കളിലൊരാളായ നരേന്ദ്ര മോദിയെ സ്ക്രീനിൽ അവതരിപ്പിക്കാൻ താൻ ഏറെ എക്സൈറ്റഡാണെന്ന് വിവോഗ് ഒബ്രോയി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments