Webdunia - Bharat's app for daily news and videos

Install App

ആക്ഷന്‍ കഥാപാത്രങ്ങള്‍ക്ക് തല്‍ക്കാലം വിട,ആന്റണി വര്‍ഗീസിന്റെ 'പൂവന്‍' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (11:03 IST)
ആന്റണി വര്‍ഗീസിന്റെ പൂവന്‍ റിലീസിന് ഒരുങ്ങുന്നു. ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്ന് തല്‍ക്കാലം മാറി സഞ്ചരിക്കുകയാണ് നടന്‍. സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കി.
 
'പൂവന്‍' ഒരു സാമൂഹിക പ്രസക്തമായ വിഷയത്തെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.
 
ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 സിനിമയുടെ സംവിധായകന്‍ വിനീത് വാസുദേവന്‍ അടുത്തിടെ പുറത്തിറങ്ങിയ 'സൂപ്പര്‍ ശരണ്യ'യില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്റണി വര്‍ഗീസും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.
 
തിരക്കഥാകൃത്ത് വരുണ്‍ ധാരയും നടനാണ്. 'സൂപ്പര്‍ ശരണ്യ', 'അജഗജാന്തരം', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.മിഥുന്‍ മുകുന്ദന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments