Webdunia - Bharat's app for daily news and videos

Install App

പ്രമുഖ സംവിധായകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

Webdunia
വ്യാഴം, 17 മെയ് 2018 (17:59 IST)
ജോലിയുടെ സമ്മര്‍ദ്ദവും അത് നല്‍കുന്ന നിരാശയും സിനിമാലോകത്ത് കൂടുതലാണ്. സംവിധായകരെ സംബന്ധിച്ച് പ്രത്യേകിച്ചും. പ്രശസ്ത സംവിധായകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വാര്‍ത്തയാണ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
 
തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹയാണ് മുംബൈയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
 
കരിയറില്‍ വേണ്ടരീതിയില്‍ ഉയര്‍ച്ചയുണ്ടാകാത്തതില്‍ കുറച്ചുകാലമായി രാജസിംഹ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ രുദ്രമാദേവിയുടെ സംഭാഷണ രചയിതാവെന്ന നിലയില്‍ അദ്ദേഹം മറ്റ് ഭാഷകളിലും പ്രശസ്തനാണ്. 
 
നിത്യ മേനോനും സുദീപും ജോഡിയായ ഹിറ്റ് ചിത്രം ‘ഒക്ക അമ്മായി താപ്പ’യാണ് രാജസിംഹ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജസിംഹയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്‍ടര്‍മാര്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments