'ഇനി ഇടി മാത്രം' - മാസ്സ് ലുക്കിൽ ബാബു ആൻറണി

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂലൈ 2020 (21:08 IST)
മാസ്സ് ലുക്കിൽ ബാബു ആൻറണി. ഒരു ഇടവേളക്ക് ശേഷം ബാബു ആൻറണി നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘പവർ സ്റ്റാർ'ൻറെ പുത്തൻ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലൈനോടെ പുറത്തുവന്ന ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഷോർട് ഹെയറിൽ  സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ്  താരം.
 
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‍സ്, അഡാർ ലവ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഒമർ ലുലു ആണ് ‘പവർ സ്റ്റാർ' സംവിധാനം ചെയ്യുന്നത്. കിടിലൻ ആക്ഷൻ സീനുകളോടെ ബാബു ആൻറണി വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാൻ എത്തുന്ന ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകവും. 
 
വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡെന്നീസ് ജോസഫ് ആണ് തിരക്കഥ. ഒരേ സമയം മലയാളത്തിലും കന്നടയിലും നിർമ്മിക്കുന്ന പവർ സ്റ്റാർ മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments