Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബു ആന്റണിയുടെ 'പവര്‍ സ്റ്റാര്‍' ഈ വര്‍ഷം അവസാനം തുടങ്ങും, പുതിയ അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍ ഒമര്‍ ലുലു

webdunia

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (12:27 IST)
ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. 'പവര്‍സ്റ്റാര്‍' തുടങ്ങുന്നു. സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
 
'പവര്‍സ്റ്റാര്‍ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാന്‍ സാധിക്കും എന്ന് കരുതുന്നു.ആദ്യ സിനിമയായ ഹാപ്പിവെഡ്ഡിംഗിന് ശേഷം ഒരു സിനിമ ചെയാന്‍ ആദ്യമായിട്ടാണ് ഇത്രയും സമയമെടുക്കുന്നത് ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി'- ഒമര്‍ ലുലു കുറിച്ചു.
 
പുതിയൊരു ടൈറ്റില്‍ പോസ്റ്ററും അദ്ദേഹം പങ്കുവച്ചു. റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തില്‍ നായികമാര്‍ ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നും താരങ്ങള്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. ബാബു ആന്റണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

'ആദി പുരുഷ്'ല്‍ സീതയായി ക്രിതി സനോണ്‍, പുതിയ അപ്‌ഡേറ്റ് നല്‍കി പ്രഭാസ്