Publish Date: Tue, 18 Aug 2020 (11:59 IST)
Updated Date: Tue, 18 Aug 2020 (12:06 IST)
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി രാമായണം അടിസ്ഥാനപ്പെടുത്തി ഇതിഹാസ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ആദിപുരുഷൻ എന്നാണ് ചിത്രത്തിന്റെ പേര്. തിന്മയ്‌ക്ക് മുകളിൽ നന്മയുടെ വിജയം എന്ന ടാഗ്‌ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രാമരാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് പുതിയ ചിത്രമൊരുങ്ങുന്നത് എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
കഴിഞ്ഞ വർഷം ബോളിവുഡിൽ വലിയ വിജയമായി മാറിയ തൻഹാജി ഒരുക്കിയ ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ടീ സീരീസ് നിർമിക്കുന്ന ചിത്രം 3ഡിയിലാണ് ഒരുങ്ങുന്നത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022ൽ തിയേറ്ററിൽ ചിത്രം എത്തിക്കാനാണ്പദ്ധതി.ചിത്രത്തിൽ രാവണനായി ഇന്ത്യയിലെ മറ്റൊരു പ്രമുഖ താരം എത്തുമെന്നാണ് സൂചന.