വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ആദിപുരുഷ് ടീസര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രഭാസും അണിയറ പ്രവര്‍ത്തകരും. ത്രീഡി ടീസര്‍ ഹൈദരാബാദിലെ എഎംബി സിനിമാസ് പ്രദര്‍ശിപ്പിച്ചു.ഇതാദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നത്. ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായെന്നും പ്രഭാസ് പറഞ്ഞു.
ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ത്തന്നെ ആദ്യമായാണെന്ന് നടന്‍ പറയുന്നു. ഈ സിനിമ ബിഗ് സ്‌ക്രീനിനു വേണ്ടി ഒരുക്കിയിരിക്കുന്നതാണ്. അതും 3 ഡിയില്‍ പ്രഭാസ് കൂട്ടിച്ചേര്‍ത്തു. ട്രോളുകള്‍ക്ക് സംവിധായകന്‍ ഓം റൗട്ട് മറുപടി നല്‍കി.
സിനിമ പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2ഡിയില്‍ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് ആളുകളില്‍ ചിത്രത്തിനെതിരെ തെറ്റായ ധാരണ ഉണ്ടായതെന്നും സംവിധായകന്‍ പറഞ്ഞു.