പ്രഭാസിന്റേതായി ഒരുങ്ങുന്നത് മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ, മൊത്തം ബജറ്റ് ആയിരം കോടിക്ക് മുകളിൽ

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (19:28 IST)
എസ്എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകം മാത്രമല്ലാതെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറിയ താരമാണ് പ്രഭാസ്. തെലുങ്കിന് പുറമെ ഇന്ത്യയിലെമ്പാടും പ്രഭാസിന് നിരവധി ആരാധകരുണ്ട്. അതിനാൽ തന്നെ നിരവധി വമ്പൻ ചിത്രങ്ങളാണ് പ്രഭാസിന്റെ പേരിൽ ഇപ്പോൾ ഒരുങ്ങുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം കൂടി ആയിരം കോടിക്ക് മുകളിൽ ബജറ്റ് വരുമെന്നാണ് റിപ്പോർട്ടുകൾ.
 
രാധേ ശ്യാം,ആധിപുരുഷ്,നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് പ്രഭാസിനെ നായകനാക്കി വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങൾ. പ്രഭാസിനൊപ്പം പൂജ ഹെഗ്ഡേ നായികയായി എത്തുന്ന പിരീഡ് ഡ്രാമയാണ് രാധേ ശ്യാം ഏകദേശം 250 കോടി ബജറ്റാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.
 
സെയ്‌ഫ് അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്ന ആധിപുരുഷ്. മഹാനടിയുടെ സംവിധയകൻ നാഗ് അശ്വിൻ ഒരുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് പ്രഭാസിന്റെ മറ്റ് ചിത്രങ്ങൾ. ഇതുകൂടാതെ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തെ പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments