Webdunia - Bharat's app for daily news and videos

Install App

Adipurush Hanuman Seat:ഹനുമാനായി സീറ്റൊരുക്കിയും പൂജ ചെയ്തും കാണികൾ, ആദിപുരുഷിന് ഗംഭീര സ്വീകരണം

Webdunia
വെള്ളി, 16 ജൂണ്‍ 2023 (13:00 IST)
പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന സിനിമയെ പടക്കം പൊട്ടിച്ചും ജയ് വിളിച്ചും വരവേറ്റ് ആരാധകര്‍. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാന് വേണ്ടി സീറ്റ് ഒഴിച്ചിടുമെന്ന അണിയറപ്രവര്‍ത്തകരുടെ തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഹനുമാനായി സീറ്റ് മാറ്റിവെയ്ക്കുന്നതിന്റെയും ഈ സീറ്റില്‍ ആരാധകര്‍ പൂജ നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ്.
 
ഹനുമാന്റെ ചിത്രങ്ങളും പ്രതിമകളും പല തിയേറ്ററുകളിലും ഹനുമാനായി ഒഴിച്ചിട്ട സീറ്റില്‍ വെച്ചിട്ടുണ്ട്. പലരും ഹനുമാനായി പഴവും മറ്റും അര്‍പ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭഗവാന്‍ ഹനുമാന്റെ ഇരിപ്പിടം എന്ന് കുറിച്ചാണ് പലരും വീഡിയോകള്‍ പങ്കുവെച്ചിട്ടുള്ളത്. രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് ഒഴിച്ചിടുമെന്നുമാണ് പ്രചാരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
 
രാജ്യത്ത് പലയിടത്തും നാലുമണിയോടെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നിരുന്നു. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കില്‍ ആദ്യ ദിനം തന്നെ സിനിമ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments