Webdunia - Bharat's app for daily news and videos

Install App

Kalki 2898 AD: കൽകി ഉച്ചവരെയുള്ള ഷോകളിൽ നിന്നും നേടിയത് 30 കോടി, ആദ്യദിനം തന്നെ സിനിമ 200 കോടി ക്ലബിലെത്തുമെന്ന് കണക്കുകൾ

അഭിറാം മനോഹർ
വ്യാഴം, 27 ജൂണ്‍ 2024 (14:13 IST)
Kalki 2898, Prabhas
ഇന്ത്യന്‍ സിനിമ ഈ വര്‍ഷം ഏറ്റവുമധികം കാത്തുനിന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ സിനിമയായ കല്‍കിയ്ക്ക് വമ്പന്‍ വരവേല്‍പ്പ്. മഹാഭാരത കാലത്ത് നിന്നും ആരംഭിച്ചുകൊണ്ട് കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത് നാഗ് അശ്വിനാണ്. പ്രഭാസിനൊപ്പം കമല്‍ഹാസന്‍,അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം. സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച കളക്ഷന് മുകളിലാണ് ആദ്യ ദിനം സിനിമയ്ക്ക് ലഭിക്കുന്നത്.
 
 ആദ്യ ഷോയ്ക്ക് മുന്‍പ് തന്നെ സിനിമയുടെ 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഈ ഇനത്തില്‍ ആദ്യ ദിനം തന്നെ 55 കോടി രൂപ സിനിമ കളക്ട് ചെയ്തിരുന്നു. ആദ്യ ഷോ പിന്നിടുമ്പോള്‍ തന്നെ 30 കോടി രൂപ സിനിമ ബോക്‌സോഫീസില്‍ നിന്നും നേടികഴിഞ്ഞു. ആദ്യപ്രതികരണങ്ങള്‍ കഴിയുമ്പോള്‍ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത് എന്നതിനാല്‍ ഇന്ന് ഇനിയുള്ള ഷോകള്‍ക്കും മികച്ച തിരക്കുണ്ടാകുമെന്ന് ഉറപ്പാണ്. ആഗോള ബോക്‌സോഫീസില്‍ നിന്നും ആദ്യദിനം സിനിമ 200 കോടി കളക്ട് ചെയ്യുമെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. വടക്കേ അമേരിക്കയില്‍ രാജമൗലി സിനിമയായ ആര്‍ആര്‍ആര്‍ ആദ്യ ദിനം നേടിയ റെക്കോര്‍ഡ് മറികടന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

ഓൺലൈൻ തട്ടിപ്പിലൂടെ 31.97 ലക്ഷം തട്ടിയ കേസിൽ 2 പേർ അറസ്റ്റിൽ

അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി, പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments