Webdunia - Bharat's app for daily news and videos

Install App

'മഞ്ഞുമ്മല്‍ ബോയ്സ്' സംവിധായകന്റെ അടുത്ത പടം ദിലീപിനൊപ്പം, അര്‍ജുന്‍ അശോകനും മംമ്ത മോഹന്‍ദാസും ടീമില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂണ്‍ 2024 (13:45 IST)
2024 വലിയ പ്രതീക്ഷയോടെയാണ് ദിലീപ് നോക്കിക്കാണുന്നത്. തുടര്‍ പരാജയങ്ങളിലും നടന്‍ വീണിട്ടില്ല. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ജനപ്രിയ നായകന്‍. അതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഞ്ഞുമ്മല്‍ ബോയ്സ് ചിദംബരത്തെ സമീപിച്ചിരിക്കുകയാണ് ദിലീപ്. അടുത്ത സിനിമ വിജയിച്ചു നില്‍ക്കുന്ന സംവിധായകനൊപ്പം ചെയ്യാനാണ് നടന്‍ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ അറിയാം. 
 
ദിലീപിന്റെ സിനിമ പതിവുപോലെതന്നെ കോമഡി എന്റര്‍ടൈനറാണ്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കഥയായിരിക്കും ഒരുങ്ങുന്നത്. യുവ താരങ്ങളില്‍ ഏറ്റവും തിരക്കുള്ള അര്‍ജുന്‍ അശോകനെ കൂടി ദിലീപ് ടീമില്‍ എത്തിച്ചു. തീര്‍ന്നില്ല ദിലീപ്-മംമ്ത മോഹന്‍ദാസ് കോമ്പോ ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. 
 
ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ ഒരുക്കുന്നത് ഗണപതിയും ചിദംബരവും ചേര്‍ന്നാണ്. ദിലീപ്, അര്‍ജുന്‍ അശോകന്‍, മംത മോഹന്‍ദാസ് എന്നിവരാണ് പ്രധാന താരങ്ങള്‍. പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള എല്ലാ ഘടകങ്ങളും സിനിമയിലുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ നാലിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments