Webdunia - Bharat's app for daily news and videos

Install App

'What a movie !'; തരുൺ മൂർത്തിക്ക് മെസ്സേജ് അയച്ച് പ്രദീപ് രംഗനാഥൻ

തരുൺ മൂർത്തിയുടെ ഇനി വരുന്ന സിനിമകൾക്ക് നടൻ ആശംസകൾ അറിയിച്ചിട്ടും ഉണ്ട്.

നിഹാരിക കെ.എസ്
വ്യാഴം, 5 ജൂണ്‍ 2025 (11:27 IST)
മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒന്നിച്ച തുടരും തിയേറ്ററിൽ മികച്ച വിജയം നേടി കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ആയത്. സിനിമയ്ക്ക് എങ്ങും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രദീപ് രംഘനാഥൻ. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകൾ മികച്ചു നിൽക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. തരുൺ മൂർത്തിയുടെ ഇനി വരുന്ന സിനിമകൾക്ക് നടൻ ആശംസകൾ അറിയിച്ചിട്ടും ഉണ്ട്.
 
നടന്റെ മെസ്സേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. തമിഴിലെ ഈ വർഷം പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു പ്രദീപ് രംഘനാഥൻ നായകനായെത്തിയ ഡ്രാഗൺ. കളക്ഷനിലും സിനിമ മുന്നിട്ടു നിന്നിരുന്നു. അതേസമയം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്.
 
തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം, സഭയില്‍ വരണ്ട, അവധിയെടുക്കട്ടെയെന്ന നിലപാടില്‍ സതീശന്‍

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

അടുത്ത ലേഖനം
Show comments