Publish Date: Thu, 12 Aug 2021 (15:01 IST)
Updated Date: Thu, 12 Aug 2021 (15:03 IST)
ഒരു സിനിമ ചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിന് പരുക്കേറ്റിരുന്നു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം സിനിമയില്‍ അഭിനയിക്കുകയായിരുന്നു അദ്ദേഹം. കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞ കാര്യം അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
ശസ്ത്രക്രിയ വിജയകരമായി. ഡോ. ഗുരുവ റെഡ്ഡിക്ക് നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് ആശുപത്രികിടക്കയില്‍ നിന്നുളള ചിത്രം പങ്കുവെച്ചത്.എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദിയെന്നും താന്‍ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.