Webdunia - Bharat's app for daily news and videos

Install App

മഞ്ഞുമ്മൽ ബോയ്സിനെ ചേർത്തുനിർത്തി തമിഴകം, പ്രേമലു തെലുങ്കിലും വേണമെന്ന് ഗാരുമാരും,ഇത് മലയാള സിനിമയുഗം

അഭിറാം മനോഹർ
തിങ്കള്‍, 26 ഫെബ്രുവരി 2024 (20:16 IST)
Manjummel and premalu
മലയാള സിനിമകള്‍ പൊതുവേ വിഷു റിലീസുകള്‍ക്കും ഓണം ക്രിസ്മസ് റിലീസുകള്‍ക്കുമാണ് ആള്‍ക്കൂട്ടങ്ങളെ കാര്യമായി ആകര്‍ഷിക്കാറുള്ളത്. ഈ ആഘോഷസീസണുകളില്‍ റിലീസിനായി സൂപ്പര്‍ താരങ്ങളുടെ അടക്കം സിനിമകളുണ്ടാകും എന്നതും അവധി ദിവസങ്ങളാകും എന്നതും സിനിമാ കളക്ഷനെ ഉയര്‍ത്താറുണ്ട്. എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കിയ മാസമാണ് കഴിഞ്ഞുപോകുന്നത്.
 
ഫെസ്റ്റിവല്‍ സീസണ്‍ അല്ലാതിരുന്നിട്ട് കൂടി ടൊവിനോ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങി അവസാനമായി പുറത്തുവന്ന മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കം മികച്ച അഭിപ്രായം നേടുന്നതിനൊപ്പം മികച്ച കളക്ഷനാണ് ബോക്‌സോഫീസില്‍ നിന്നും നേടുന്നത്. നസ്ലീന്‍ മമിത ചിത്രം പ്രേമലുവും മമ്മൂട്ടി ചിത്രമായ ഭ്രമയുഗവും ഇതിനകം 50 കോടി ക്ലബിലെത്തി കഴിഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സും 50 കോടി ക്ലബിന് തൊട്ടരികിലാണ്.
 
കേരളത്തിലേത് പോലെ മികച്ച പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. കേരളത്തിലേത് പോലുള്ള ഹൗസ്ഫുള്‍ ഷോകളോടെ നിറഞ്ഞോടുകയാണ് സിനിമ. പകുതി സിനിമ തമിഴിലാണ് എന്നുള്ളതും തമിഴ് സിനിമയുടെയും സംഗീതത്തിന്റെയും സാന്നിധ്യമുള്ളതും തമിഴ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.
 
അതേസമയം ആന്ധ്രയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് നസ്ലീന്‍ മമിത ബൈജു ചിത്രമായ പ്രേമലുവാണ്. മികച്ച അഭിപ്രായമാണ് തെലുങ്ക് പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന സ്വീകരണത്തെ തുടര്‍ന്ന് സിനിമയുടെ തെലുങ്ക് മൊഴിമാറ്റ അവകാശം വന്‍തുകയ്ക്ക് എസ് എസ് രാജമൗലിയുടെ മകനായ എസ് എസ് കാര്‍ത്തികേയ സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഹൈദരാബാദ് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹൈദരബാദില്‍ പ്രേക്ഷകരുടെ ഇഷ്ടസിനിമയാകാന്‍ പ്രേമലുവിന് സാധിച്ചിട്ടുണ്ട്. ഇനി തെലുങ്ക് പതിപ്പ് കൂടി വരുമ്പോള്‍ കളക്ഷനില്‍ കുതിപ്പുണ്ടാകുമെന്നാണ് ട്രേഡര്‍മാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments