Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലും വീണു! മുന്നിൽ ഒരേയൊരു സിനിമ മാത്രം,പ്രേമലുവിന്‍റെ ലക്ഷ്യം ഒന്നാം സ്ഥാനം

mohanlal

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഫെബ്രുവരി 2024 (09:23 IST)
mohanlal
മലയാളം സിനിമയെക്കുറിച്ച് മറ്റു ഭാഷയിലുള്ള സിനിമാ പ്രവർത്തകർ നല്ലത് സംസാരിക്കുമ്പോഴും, ഒരുകാലത്ത് കേരളത്തിന് പുറത്ത് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ മോളിവുഡിന് ആവുന്നുണ്ടായിരുന്നില്ല. മലയാളത്തിന്റെ ഓവര്‍സീസ് മാര്‍ക്കറ്റ് ഗള്‍ഫ് നാടുകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, യുഎസ് എന്നീ വിദേശ മാർക്കറ്റുകളിലും മലയാള സിനിമയ്ക്ക് ആവശ്യക്കാർ ഏറെയായി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മലയാള സിനിമ കാണാൻ തിയേറ്ററുകളിൽ ആളുകളെ എത്താൻ തുടങ്ങി ഇതോടെ ഇവിടങ്ങളിലെ സ്ക്രീൻ കൗണ്ടും കൂടി. ഫെബ്രുവരിയിൽ വൻ വിജയമായി മാറിയ പ്രേമലു ഇപ്പോഴിതാ ഒരു വിദേശ മാര്‍ക്കറ്റില്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
 
പ്രേമലുവിന്‍റെ യുകെ ബോക്സ് ഓഫീസ് കളക്ഷനാണ് ശ്രദ്ധ നേടുന്നത്. ഫെബ്രുവരി 9ന് പ്രദർശനത്തിനെത്തിയ ചിത്രം കേരളത്തിലെ പുറത്തും ഇതേ ദിവസം റിലീസ് ആയി. 12 ദിവസം കൊണ്ട് തന്നെ ആഗോള ബോക്സ് ഓഫീസിൽ ചിത്രം 50 കോടി നേടി. യുകെയിലെ കാര്യം എടുത്താൽ എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈ കുഞ്ഞ് സിനിമ.ലൂസിഫറിനെ മറികടന്നാണ് സിനിമ രണ്ടാം സ്ഥാനം നേടിയത്.
 
നേരത്തെ രണ്ടാം സ്ഥാനത്ത് ലൂസിഫർ ആയിരുന്നു. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് 2018 ആണ്. പ്രേമലു യുകെയിൽ നിന്ന് ഇതുവരെ 2.87 കോടി നേടി. 2018 ന്റെ ലൈഫ് ടൈം യുകെ കളക്ഷൻ 7.0 കോടിയായിരുന്നു.പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്‍റെ നിലവിലെ യുകെ, യൂറോപ്പ് വിതരണാവകാശം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ സിനിമയിൽ സന്തുഷ്ടയായിരുന്നില്ല'; വർഷങ്ങൾക്കുശേഷം രജനികാന്ത് ചിത്രത്തെക്കുറിച്ച് നടി മീന