Webdunia - Bharat's app for daily news and videos

Install App

പ്രണവ് നന്നായി പുകവലിക്കുന്ന ഒരാളാണ്, ഏട്ടനെ കാണാതെ മാറി നിന്ന് സിഗരറ്റ് വലിക്കുന്ന ധ്യാനും, ഇത് രണ്ടാളും അറിയാതെ 'വര്‍ഷങ്ങള്‍ക്കുശേഷം' പോസ്റ്റര്‍ ആയ കഥ !

കെ ആര്‍ അനൂപ്
വെള്ളി, 5 ഏപ്രില്‍ 2024 (16:11 IST)
Varshangalkku Shesham
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കാണുന്നതും അടുത്ത ഇടപഴകുന്നതും വര്‍ഷങ്ങള്‍ക്കുശേഷം എന്ന സെറ്റില്‍ വച്ചാണ്. ലൊക്കേഷനില്‍ താനും പ്രണവും തമ്മില്‍ പെട്ടെന്ന് ബോണ്ടാവാനുള്ള ഒരു കാരണം ഒരുമിച്ച് സിഗരറ്റ് വലിക്കാന്‍ തുടങ്ങിയതാണെന്ന് ധ്യാന്‍ പറയുന്നു. യാത്രകളും സംഗീതവും ഹരമായി കൊണ്ട് നടക്കുന്ന പ്രണവിനെക്കുറിച്ച് അറിയണമെങ്കില്‍ സിനിമയില്‍ കൂടെ അഭിനയിച്ചവര്‍ നടനെക്കുറിച്ച് പറയണം. പൊതുവേ അഭിമുഖങ്ങളില്‍ പ്രണവ് മുഖം കാണിക്കാറില്ല. 
 
'ഷാരൂഖ് ഖാന്‍ പറയുന്നത് പോലെ കോഫി, കോണ്‍വര്‍സേഷന്‍, സിഗരറ്റാണ് ഞങ്ങളേയും അടുപ്പിച്ചതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. സംസാരം, ചായ, സിഗരറ്റ് ശരിക്കും ചെന്നൈ കള്‍ച്ചറാണ്. അപ്പു നന്നായി പുകവലിക്കുന്ന ഒരാളാണ്. ഞാനും നന്നായി പുകവലിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഷൂട്ടിനിടയിലെ ബ്രേക്കില്‍ സിഗരറ്റ് വലിക്കുമ്പോഴൊക്കെ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്.
 
സിനിമയെ കുറിച്ചല്ല മറ്റ് പല കാര്യങ്ങളുമാണ് ചര്‍ച്ച. അഭിനയിക്കുമ്പോള്‍ അഭിനയിക്കുകയാണെന്ന ഫീലിങ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. അതുപോലെ അടുത്തിടെ പുറത്തുവിട്ട ഈ സിനിമയുടെ ഒരു പോസ്റ്ററില്‍ ഞാനും അപ്പുവും സിഗരറ്റ് വലിച്ച് ചായയും കുടിച്ച് ഇരിക്കുന്നതായി കാണാം. അത് ഫോട്ടോയ്ക്കായി ഞങ്ങള്‍ പോസ് ചെയ്തതല്ല. ഞങ്ങള്‍ സിഗരറ്റ് വലിച്ച് ഇരിക്കുന്ന സമയത്ത് ക്രൂ സ്റ്റില്‍ എടുത്ത് പോസ്റ്ററാക്കിയതാണ്.ഏട്ടനെ കാണാനെ കാണാതെ മാറി നിന്നാണ് ഞാന്‍ സിഗരറ്റ് വലിക്കാറുള്ളത്. അപ്പുവിന് അതൊന്നും പ്രശ്‌നമല്ല. പക്ഷെ എനിക്ക് പ്രശ്‌നമായതുകൊണ്ട് അപ്പുവിനെയും കൊണ്ട് ഞാന്‍ മാറി നില്‍ക്കും',-എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments