Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവ് മോഹന്‍ലാല്‍ സിനിമ തിരക്കുകളിലേക്ക്,'വര്‍ഷങ്ങള്‍ക്കുശേഷം' ചിത്രീകരണം ആരംഭിക്കുന്നു

Pranav Mohanlal Vineeth Srinivasan Kalyani priyadarshan

കെ ആര്‍ അനൂപ്

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (09:06 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയില്‍. എഴുപുന്നയില്‍ ആണ് ഷൂട്ടിംഗിന് തുടക്കമാക്കുക.
 
ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മെറിലാന്റ് സിനിമാസും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. ചെന്നൈയാണ് മറ്റൊരു ലൊക്കേഷന്‍.ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമൗലി ഇനി ലോകേഷിന് പിന്നില്‍ ! പ്രതിഫലത്തില്‍ മുന്നില്‍ ലിയോ സംവിധായകന്‍