Publish Date: Sat, 16 Jul 2022 (15:42 IST)
Updated Date: Sat, 16 Jul 2022 (15:46 IST)
ഇന്നലെ അന്തരിച്ച പ്രമുഖ നടന്‍ പ്രതാപ് പോത്തന്റെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രതാപ് പോത്തന്റെ ഭൗതികശരീരം ദഹിപ്പിക്കുകയാണ് ചെയ്തത്. ഭൗതികശരീരം ദഹിപ്പിക്കണമെന്നും മതപരമായ സംസ്‌കാര ചടങ്ങുകള്‍ ഒഴിവാക്കണമെന്നും പ്രതാപ് പോത്തന്‍ നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
രേണുക വേണു
Publish Date: Sat, 16 Jul 2022 (15:42 IST)
Updated Date: Sat, 16 Jul 2022 (15:46 IST)