Webdunia - Bharat's app for daily news and videos

Install App

ഹ ഹ ഹ, ഹ ഹ ഹ സൈബർ ആക്രമണങ്ങൾക്കിടെ പ്രയാഗയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി

അഭിറാം മനോഹർ
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (10:55 IST)
കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമാതാരങ്ങളും ഓം പ്രകാശിന്റെ ഹൊട്ടല്‍ മുറിയിലെത്തിയതായും ഹോട്ടലില്‍ മൂന്ന് മുറികളിലായി ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചതായും കണ്ടെത്തിയിരുന്നു.
 
ഓം പ്രകാശിനെ കാണാന്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ അടക്കം ഇരുപതോളം പേരാണ് ഓം പ്രകാശിന്റെ മുറിയിലെത്തിയത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പ്രയാഗ മാര്‍ട്ടിന്‍ നേരിടുന്നത്. തനിക്കെതിരെ വാര്‍ത്തയും സൈബര്‍ ആക്രമണങ്ങളും നടക്കുന്നതിനിടെ പ്രയാഗ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. നിറയെ ഹഹഹ , ഹുഹു, ഹി ഹി എന്നെല്ലാം എഴുതിവെച്ചിരിക്കുന്ന ഒരു ബോര്‍ഡാണ് പ്രയാഗ സ്റ്റോറിയായി ഇട്ടിരിക്കുന്നത്.
Prayaga martin
 
 തനിക്ക് നേരെ വരുന്ന മാധ്യമവാര്‍ത്തകളെയും വിമര്‍ശനങ്ങളെയും പരിഹസിച്ചുകൊണ്ടാണ് പ്രയാഗ മാര്‍ട്ടിന്റെ മറുപടി. അതേസമയം സംഭവവുമായി പ്രയാഗ മാര്‍ട്ടിന് ഒരു തരത്തിലും ബന്ധമില്ലെന്ന് താരത്തിന്റെ അമ്മ വ്യക്തമാക്കി. പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും വിഷയത്തില്‍ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments