Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേം നസീറിന്റെ ആദ്യ നായിക, നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Prem Nazir's first heroine

നിഹാരിക കെ എസ്

, വ്യാഴം, 17 ഒക്‌ടോബര്‍ 2024 (15:54 IST)
പഴയകാല നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. വാർദ്ധക്യ സഹജമായ അസുഖമായിരുന്നു ഇവർക്ക്. പ്രേംനസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ നായിക ആയിരുന്നു കോമളം.
 
1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയ ചിത്രം. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസില്‍ ആത്മശാന്തി എന്ന ചിത്രം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് നസീറിന്റെ സിനിമയില്‍ കോമളത്തിന് അവസരം ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയുടെ ആസ്തി 4600 കോടി!