Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടക്കിയതിന്റെ പത്തിരട്ടി തിരിച്ചുപിടിച്ച് പ്രേമലു,9.5 കോടി ബജറ്റില്‍ നിര്‍മിച്ച പടം ആകെ നേടിയത്

Premalu got back ten times what they spent

കെ ആര്‍ അനൂപ്

, ബുധന്‍, 17 ഏപ്രില്‍ 2024 (10:36 IST)
നൂറും നൂറ്റമ്പതും അല്ല 200 കോടി കടന്ന് മുന്നേറാന്‍ കരുത്തുള്ള സിനിമകളാണ് ഇപ്പോള്‍ മോളിവുഡില്‍ പിറക്കുന്നത്. 2024 തുടക്കം മുതലേ വന്‍ മുന്നേറ്റം കാഴ്ചവെക്കുന്ന ചിത്രങ്ങളില്‍ പലതിനും വലിയ താരനിര ഇല്ലാതെയാണ് എത്തിയത്. തമിഴ് ഒറിജിനല്‍ തമിഴ് പടങ്ങളെ പോലും വീഴ്ത്തി മലയാളം ഡബ്ബ്ഡ് വേര്‍ഷനുകള്‍ വന്‍ ഹിറ്റായി മാറിയതും കണ്ടു. 25 വയസ്സ് കടക്കാത്ത നായകനും നായികയും അഭിനയിച്ച പ്രേമലു ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു.
 
9.5 കോടിയില്‍ ഫസ്റ്റ് കോപ്പിയായ പടം ഇതുവരെ തിയറ്ററുകളില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്ഷന്‍ 135 കോടിയാണ്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ഫെബ്രുവരി 12നാണ് ഒടിടിയില്‍ എത്തിയത്. കേരളത്തില്‍ നിന്നും 62.75 കോടി രൂപയാണ് പ്രേമലു നേടിയത്.ആന്ധ്ര, തെലങ്കാന 13.85 കോടി രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു.തമിഴ്നാട്ടില്‍ നിന്നും 10.43 കോടിയും, കര്‍ണാടകയില്‍ നിന്നും 5.52 കോടി രൂപയും ബാക്കിയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാകെ 1.1 കോടി രൂപയുമാണ് സിനിമ നേടിയത്.ജിസിസി രാജ്യങ്ങളില്‍ നിന്നും കോടികള്‍ പോക്കറ്റില്‍ വീണു.
 
 റിലീസ് ദിവസം 90 ലക്ഷം രൂപയാണ് പ്രേമലു സ്വന്തമാക്കിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty and Prithviraj: പാര്‍വതി തിരുവോത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍; വില്ലനായി സാക്ഷാല്‍ മമ്മൂട്ടി !