Publish Date: Wed, 08 Nov 2017 (21:12 IST)
Updated Date: Wed, 08 Nov 2017 (21:20 IST)
ഇത്തവണത്തെ ക്രിസ്മസ് കാലം മമ്മൂട്ടി കൊണ്ടുപോകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. കാരണം, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമ ‘മാസ്റ്റര്‍ പീസ്’ ക്രിസ്മസ് റിലീസാണ്. പല താരങ്ങളും തങ്ങളുടെ സിനിമകളുടെ റിലീസ് മാസ്റ്റര്‍ പീസിനോടുള്ള ഭയം മൂലം മാറ്റിവയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, മാസ്റ്റര്‍ പീസിനെ എതിരിടാന്‍ ധൈര്യപൂര്‍വം മുന്നോട്ടുവന്നിരിക്കുകയാണ് പൃഥ്വിരാജ്. ‘വിമാനം’ എന്ന ചിത്രവുമായാണ് ക്രിസ്മസിന് പൃഥ്വിയുടെ വരവ്.
നവാഗതനായ പ്രദീപ് എം നായര്‍ ആണ് വിമാനത്തിന്‍റെ സംവിധായകന്‍. ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ സിനിമാവിഷ്കാരമാണിത്. ഊമയും ബധിരനുമായാണ് പൃഥ്വി ഈ സിനിമയില്‍ അഭിനയിക്കുന്നത്.
ഈ സിനിമയ്ക്കായി പൃഥ്വിരാജ് ശരീരഭാരം 10 കിലോ കുറച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമാണ്. മാസ്റ്റര്‍ പീസിനെ മലര്‍ത്തിയടിച്ച് ബോക്സോഫീസ് ആകാശത്തില്‍ ഉയര്‍ന്നുപറക്കാന്‍ വിമാനത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.