Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഒത്തിരി വൈകി, എങ്കിലും ഒടുവില്‍ കാത്തിരുന്ന പ്രകടനമെത്തി: പഞ്ചാബിനെതിരെ തകര്‍ത്തടിച്ച് പൃഥ്വി ഷാ

Prithvi shaw
, വ്യാഴം, 18 മെയ് 2023 (13:44 IST)
ഐപിഎല്‍ 2023ലെ പതിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ഏവരും പ്രതീക്ഷിച്ച താരമായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം പൃഥ്വി ഷാ. എന്നാല്‍ സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം ഓപ്പണറായി ഇറങ്ങിയ താരം സീസണിലെ വമ്പന്‍ പരാജയങ്ങളിലൊന്നായി മാറി. ഒരുക്കാലത്ത് ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷിക്കപ്പെട്ട താരത്തിന്റെ ഈ ദയനീയാവസ്ഥ ക്രിക്കറ്റ് പ്രേമികളെ സങ്കടപ്പെടുത്തുന്നതായിരുന്നു.
 
എന്നാല്‍ ഇപ്പോഴിതാ താന്‍ എങ്ങും പോയിട്ടില്ലെന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ തന്നെ കൊണ്ട് സാധിക്കുമെന്നും വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 38 പന്തില്‍ നിന്നും 54 റണ്‍സുമായി സീസണിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടിയിരിക്കുകയാണ് പൃഥ്വി. പതിവ് രീതിയില്‍ കത്തിക്കയറാന്‍ സാധിച്ചില്ലെങ്കിലും മാന്യമായ രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ പൃഥ്വിക്കായി.
 
2024ലെ ലോകകപ്പ് ടീമിലേക്ക് ഐപിഎല്ലിലെ മികച്ച പ്രകടനം പൃഥ്വി ഷായ്ക്ക് വഴി തെളിയിക്കുമായിരുന്നു. എന്നാല്‍ 2023ലെ മോശം സീസണ്‍ അതിന് മതിയാകില്ലെന്ന് ഉറപ്പാണ്. സീസണ്‍ അവസാനിക്കാനായെങ്കിലും പൃഥ്വി ഷായുടെ തിരിച്ചുവരവ് ഡല്‍ഹി ആരാധകര്‍ക്കും സന്തോഷം നല്‍കുന്നതാണ്. അടുത്ത സീസണിലെങ്കിലും പഴയ പൃഥ്വി ഷായായി പൃഥ്വിക്ക് തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

11 വര്‍ഷത്തെ പ്രണയം,ഫേബ ഇനി അശ്വിന്‍ ജോസിന് സ്വന്തം