Publish Date: Wed, 16 Jun 2021 (12:24 IST)
Updated Date: Wed, 16 Jun 2021 (12:25 IST)
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവനയുമായി പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് അദ്ദേഹം കൈമാറിയത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് കാലത്ത് കഷ്ടത്തിലായ സംഘടനയിലെ അംഗങ്ങള്‍ക്ക് ബൃഹത്തായ സഹായ പദ്ധതികള്‍ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മെഡിക്കല്‍ കിറ്റ്, സൗജന്യ ജീവന്‍രക്ഷാ മരുന്ന് വിതരണം, ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം തുടങ്ങി നിരവധി സഹായങ്ങള്‍ അടങ്ങുന്നതായിരുന്നു കൊവിഡ് സാന്ത്വന പദ്ധതി.
ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫും ടി എസ് കല്യാണരാമനും 5ലക്ഷം രൂപ വീതം നല്‍കിയിരുന്നു.