Select Your Language

Notifications

webdunia
webdunia
webdunia
webdunia

L3 നീളുന്നത് എനിക്ക് അതിനുവേണ്ടി ഇരിക്കാൻ സമയമില്ലാത്തതുകൊണ്ട്: പൃഥ്വിരാജ്

തീർച്ചയായും ലാലേട്ടന്റെ സമയം എന്റെ സമയത്തേക്കാൾ വിലപ്പെട്ടതാണ്. പക്ഷേ ഞാൻ അതിനായി ഒരു സമയം മാറ്റിവയ്ക്കുകയാണ് അതിന്റെ ചലഞ്ച്

Prithviraj- Lucifer
ലൂസിഫറിന്റെ മൂന്നാം ഭാഗം നേരിടുന്ന പ്രതിസന്ധി തനിക്കു അതിനായി ഇരിക്കാൻ കഴിയാത്തതാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. എമ്പുരാൻ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും, എന്നാൽ ആ സിനിമ ഇഷ്ടപ്പെടുന്നവരും മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. അതുകൊണ്ട് L3 ചെയ്യാൻ പ്രചോദനമാണെന്നും പൃഥ്വിരാജ് പറഞ്ഞു. 
 
' വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ തീരുമാനമെടുക്കുന്ന ഒരാളല്ല ഞാൻ. എമ്പുരാൻ ഇഷ്ടപ്പെടാത്ത ഒരുപാട് പേരുണ്ടാകും. പക്ഷേ ആ സിനിമയ്ക്കു അടുത്തൊരു ഭാഗം വേണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരും ഉണ്ടാകും. അപ്പോ എനിക്ക് അതാണ് ഏറ്റവും വലിയ പ്രചോദനം. ഞാൻ എവിടെ പോയാലും ഒരു ചോദ്യം എന്നാണ് L3 ആരംഭിക്കുന്നത് എന്നാണ്. പക്ഷേ ആ പ്രൊജക്ടിനു ഏറ്റവും വലിയ തടസം എന്നു പറയുന്നത് എന്റെ സമയമാണ്. തീർച്ചയായും ലാലേട്ടന്റെ സമയം എന്റെ സമയത്തേക്കാൾ വിലപ്പെട്ടതാണ്. പക്ഷേ ഞാൻ അതിനായി ഒരു സമയം മാറ്റിവയ്ക്കുകയാണ് അതിന്റെ ചലഞ്ച്. മാത്രമല്ല സംവിധാനം ചെയ്യാൻ വാക്കുകൊടുത്ത വേറെ ഒന്നുരണ്ട് പ്രൊജക്ടുകൾ കൂടിയുണ്ട്,' പൃഥ്വിരാജ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joju George: 'പണി'ക്കു ശേഷം 'പരിപാടി'യുമായി ജോജു ജോർജ്ജ്; പുതിയ സിനിമ പ്രഖ്യാപിച്ചു