Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടനൊപ്പം കൂടി രാജുവിന്റെ തോളും ചെരിഞ്ഞു: പൃഥ്വിരാജിന്റെ ലൊക്കേഷൻ ഫോട്ടോ ആഘോഷിച്ച് സോഷ്യൽ മീഡിയ

മോഹൻലാൽ
, ബുധന്‍, 4 ഓഗസ്റ്റ് 2021 (12:40 IST)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോഡാഡി. മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, പൃഥ്വിരാജ് എന്നിവരും ചിത്രത്തിൽ മുഴുനീള വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
 
കഴിഞ്ഞ ദിവസമാണ് ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചത്. ഒരൽ‌പം തോള് ചെരിഞ്ഞുകൊണ്ടുള്ള ചിത്രം കണ്ടതും മലയാളത്തിലെ ഹിറ്റ് സംവിധായകനായ മിഥുൻ മാനുവൽ തോമസ് കമന്റുമായെത്തി.രാജൂന്റെ തോളും ചെരിഞ്ഞുവെന്നായിരുന്നു മിഥുൻ മാനുവലിന്റെ കമന്റ്. ഇത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും.  മുല്ലപ്പൂമ്പൊടിയേറ്റും കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നിങ്ങനെ പഴഞ്ചൊല്ലുകളും കമന്റുകളും കൊണ്ട് ചിത്രം സോഷ്യൽ മീഡിയ ആകെ തരംഗമായിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടി, ദുല്‍ഖറിന്റെ നായികയാക്കി; മാളവിക മോഹനന്റെ സിനിമ ജീവിതം