ഡ്രൈവിങ് ലൈസൻസിലെ വിവാദ ഡയലോഗ്: കോടതിയിൽ ഖേദം പ്രകടിപ്പിച്ച് പൃഥ്വിരാജ്

അഭിറാം മനോഹർ
വ്യാഴം, 23 ജനുവരി 2020 (20:26 IST)
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകൻ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. സിനിമയിൽ നിന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ച രംഗങ്ങൾ നീക്കം ചെയ്‌തിട്ടുണ്ടെന്നും പൃഥ്വിരാജ് അറിയിച്ചു. ചിത്രത്തിലെ രംഗങ്ങൾക്കെതിരെ സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദപ്രകടനം നടാത്തിയത്.
 
സിനിമയിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ അഭിനയിക്കില്ല എന്ന് പറയുന്നതായുമുള്ള ഒരു രംഗമുണ്ട്. കൂടാതെ ഇതേ സ്ഥാപനത്തെ പറ്റി മോശം പരാമർശവും നടത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടീസ് അയച്ചിരുന്നു. 
 
ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നതായി സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പാലിക്കുന്നതിൽ  പൃഥ്വിരാജ് വീഴ്ച്ച വരുത്തിയതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments