ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ. പൗരത്വ നിയമ ഭേതഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊങ്ങാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 131ആം അനുച്ഛേദം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ നടപടി
ഇതാദ്യമായാണ് പൗരത്വ നിയമ ഭേതഗതിക്കെതിരെ ഒരു സംസ്ഥാന സർക്കാർ കോടതിയിൽ ഹർജി നൽകുന്നത്. നിയമ ഭേദഗതിക്കെതിരെ നേരത്തെ കേരള നിയമസഭ പ്രമേയം പസാക്കിയിരുന്നു. പല ജനവിഭാഗത്തെയും സംസ്കാരത്തെയും ഉൾക്കൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ സംസ്കാരമെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് മത രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകൺഠേനെയാണ് പാസാക്കിയത്. കേരള നിയമസഭയുടെ ഈ നിലപാട് ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കന്ന സർക്കാരുകൾ സമാനമായ രീതിയിൽ പ്രമേയം പാസാക്കണം എന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ചിരുന്നു.