Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുവ ഒരു നാടന്‍ അടിപ്പടമെന്ന് പൃഥ്വിരാജ്; റിലീസ് 30 ന്

കടുവ ഒരു നാടന്‍ അടിപ്പടമെന്ന് പൃഥ്വിരാജ്; റിലീസ് 30 ന്
, ചൊവ്വ, 21 ജൂണ്‍ 2022 (16:40 IST)
പൃഥ്വിരാജ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന അച്ചായന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കടുവയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
അസറ്റ് ഹോംസിന്റെ പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരും കുടുംബസമേതം കടുവ കാണണമെന്ന അഭ്യര്‍ത്ഥനയുമായി പൃഥ്വി എത്തിയത്. 
 
' 30-ാം തിയതി എന്റെയൊരു നാടന്‍ അടിപ്പടം റിലീസ് ആകുന്നുണ്ട്, കടുവ. എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കാണണം,' പൃഥ്വിരാജ് പറഞ്ഞു. 
 
ജിനു വി.ഏബ്രഹാം തിരക്കഥ രചിച്ചിരിക്കുന്ന കടുവ നിര്‍മ്മിച്ചിരിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam: ബിഗ് ബോസ് മലയാളം: ഇത്തവണ എലിമിനേഷനില്‍ വന്നവര്‍ ഇവരാണ്, വോട്ട് ചെയ്യാം