Select Your Language

പൃഥ്വിരാജിന് ഭീഷണിയില്ല, പ്രചാരണം തെറ്റെന്ന് വിശ്വഹിന്ദു പരിഷത്ത്

webdunia
, ചൊവ്വ, 3 ജനുവരി 2023 (19:33 IST)
ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിന് വിശ്വഹിന്ദു പരിഷത്തിൻ്റെ ഭീഷണിയില്ലെന്ന് സംഘടനയുടെ സംസ്ഥാന അധ്യക്ഷനായ വിജിതമ്പി. പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ലെന്നും വർഷങ്ങൾക്ക് മുൻപ് വിഎച്ച്പിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്നും വിജി തമ്പി പറഞ്ഞു.
 
എന്ത് സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്. സിനിമ പുറത്തിറങ്ങിയ ശേഷം അതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആ സമയത്ത് സംഘടന പ്രതികരിക്കുമെന്നും അതല്ലാതെ നിലവിൽ നടക്കുന്ന വിവാദങ്ങളുമായി സംഘടനയ്ക്ക് യാതൊരു ബന്ധമില്ലെന്നും വിശ്വഹിന്ദുപരിഷത്ത് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"നാല്പതുകാരൻ്റെ ഇരുപത്തിയൊന്നുകാരി" : അനൂപ് മേനോൻ വീണ്ടും സംവിധായകനാകുന്നു