Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന് പ്രതിഫലം കൊടുക്കാറില്ല; കാരണം വ്യക്തമാക്കി സുപ്രിയ

Webdunia
ശനി, 28 ഓഗസ്റ്റ് 2021 (15:13 IST)
നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് 2017 ല്‍ ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് ആണ് 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്'. പൃഥ്വിരാജിന് സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. 
 
9, ഡ്രൈവിങ് ലൈസന്‍സ്, കുരുതി എന്നിവ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് റിലീസ് ചെയ്ത സിനിമകളാണ്. മൂന്നിലും പൃഥ്വിരാജ് തന്നെയാണ് നായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിച്ച് പുറത്തിറങ്ങാനിരിക്കുന്ന ജന ഗണ മന, കടുവ എന്നിവയിലും പൃഥ്വിരാജ് തന്നെയാണ് നായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഹൗസ് നിര്‍മിക്കുന്ന സിനിമകളില്‍ എല്ലാം പൃഥ്വിരാജ് തന്നെ നായകനാകുന്നത് എന്തുകൊണ്ടാണ്? അതിനു കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയയുടെ തുറന്നുപറച്ചില്‍. 
 
സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴിലുള്ള സിനിമയാകുമ്പോള്‍ പൃഥ്വിരാജിന് പ്രതിഫലം കൊടുക്കേണ്ടല്ലോ എന്നാണ് സുപ്രിയ ചിരിച്ചുകൊണ്ട് ചോദിക്കുന്നത്. 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കീഴില്‍ വേറെ പ്രൊജക്ടുകള്‍ വരുന്നുണ്ട്. എന്തുകൊണ്ട് ഇപ്പോള്‍ പൃഥ്വിരാജ് മാത്രം എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന് സാലറി കൊടുക്കണ്ടല്ലോ...(ചിരിക്കുന്നു). വേറൊരു നടനാകുമ്പോള്‍ പൈസ കൊടുക്കേണ്ടിവരും. പൃഥ്വിരാജിന് നോ സാലറി എന്നാണ്..പൃഥ്വിരാജ് പ്രൊഡക്ഷന്‍സില്‍ നിന്ന് പൃഥ്വിരാജ് സാലറി വാങ്ങിയാല്‍ എങ്ങനെയിരിക്കും!,' സുപ്രിയ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments