എമ്പുരാന്‍ എന്ന് തുടങ്ങും? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രതീക്ഷ പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
വെള്ളി, 21 മെയ് 2021 (08:57 IST)
മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളം സിനിമ ലോകം. മോളിവുഡിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ആശംസ. ലൂസിഫര്‍ ആദ്യദിനത്തില്‍ എടുത്ത ചിത്രം പങ്കു വെച്ചു കൊണ്ടാണ് നടന്റെ കുറിപ്പ്. മാത്രമല്ല എമ്പുരാന്‍ അടുത്തുതന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
 
'ലൂസിഫര്‍ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു ഇത്. മഹാമാരി ഇല്ലായിരുന്നെങ്കില്‍, ഞങ്ങള്‍ ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ടിംഗ് നടത്തുമായിരുന്നു. ഉടന്‍ തന്നെ അത് നടക്കുമെന്ന് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍ത്ത്‌ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്‌ഡേ സ്റ്റീഫന്‍, ജന്മദിനാശംസകള്‍ ലാലേട്ടാ'- പൃഥ്വിരാജ് കുറിച്ചു.
 
2022 പകുതിയോടെ എമ്പുരാന്‍ തുടങ്ങാന്‍ ആലോചിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

അടുത്ത ലേഖനം
Show comments