'ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്'; ഓപ്പറേഷന്‍ ജാവയ്ക്ക് കൈയ്യടിച്ച് അനൂപ് മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 20 മെയ് 2021 (17:04 IST)
ഓപ്പറേഷന്‍ ജാവ തരംഗം തീരുന്നില്ല. എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകരും സിനിമ താരങ്ങളും അടക്കം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. ഇപ്പോളിതാ നടനും സംവിധായകനും നിര്‍മ്മാതാവുമായ അനൂപ് മേനോന്‍ ഓപ്പറേഷന്‍ ജാവയ്ക്ക് കൈയ്യടിച്ചു. അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണിതെന്നും നടന്‍ പറഞ്ഞു.
 
'ഓപ്പറേഷന്‍ ജാവ അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് . തരുണ്‍ മൂര്‍ത്തി എന്നത് ഓര്‍മിക്കപ്പെടേണ്ട ഒരു പേരാണ്. താരപദവിയില്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ച് എടുത്ത ചിത്രം ഒരിക്കല്‍ കൂടി തെളിയിക്കുന്നു എഴുത്തുകാരന്റെയും സംവിധായകന്റെയും സ്ഥാനം. സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട പേരുകളേക്കാള്‍ വിശ്വസിച്ച നിര്‍മ്മാതാവിന് എന്റെ സല്യൂട്ട് പോകുന്നു. മുഴുവന്‍ ടീമിനോടും സ്‌നേഹം.. തീര്‍ച്ചയായും കാണണം'- അനൂപ് മേനോന്‍ കുറിച്ചു.
 
75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

ബംഗാൾ തിരെഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ ഗോദയിലേക്ക് ടെന്നീസ് ഇതിഹാസം, ലിയാണ്ടർ പേസ് ബിജെപിയിലേക്ക്

വിജയ്ക്ക് 625 കോടിയുടെ ആസ്തി, ഭാര്യയ്ക്ക് സ്വന്തമായി 391 പവൻ: സത്യവാങ്മൂലം സമർപ്പിച്ചു

പണപ്പെരുപ്പ നിരക്ക് 50ശതമാനം ഉയര്‍ന്നു; ഇറാനില്‍ ഒരു കിലോ അരിയുടെ വില എത്രയാണെന്നറിയാമോ

അടുത്ത ലേഖനം
Show comments