ലാൽ ജോസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, സിനിമയുടെ പ്രഖ്യാപനം നാൽപ്പത്തിയൊന്നിന്റെ വിജയാഘോഷത്തിനിടെ

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (17:25 IST)
അയാളും ഞാനും തമ്മിൽ എന്ന സിനിമക്ക് ശേഷം പൃഥ്വിരാജും ലാൽജോസും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ മലയാള സിനിമാ ലോകത്ത് സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനം.
 
ലാൽ ജോസ് സംവിധാനം ചെയ്ത നാൽപ്പത്തിയൊന്ന് എന്ന സിനിമ ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനായി ലാൽ‌ ജോസും സംഘവും അയ്യപ്പനും കോശിയും എന്ന സിനിമയുടെ സെറ്റിൽ എത്തുകയായിരുന്നു. പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ ലൈവെത്തിയാണ് പുതിയ സിനിമയെ കുറിച്ച് ആരാധകരെ അറിയിച്ചത്.
 
നാൽപ്പത്തിയൊന്നിന്റെ തിരക്കഥാകൃത്തായ പി ജി പ്രഗീഷ് തന്നെയാണ് പുതിയ സിനിമക്കും തിരക്കഥ ഒരുക്കുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ലാൽജോസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നത്. അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ഡോക്ടർ രവി തരകൻ. പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ബോബി സഞ്ജെയ് ആണ് സിനിമക്ക് തിരക്കഥ ഒരുക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments