ഭാര്യക്ക് ബോളിവുഡ് താരം ഹൃതിക് റോഷനോടുള്ള അടങ്ങാത്ത ആരാധന സഹിക്കവയ്യാതെ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഭർത്താവ്. അമേരിക്കയിലെ ക്വീൻസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 33കാരനായ ദിനേശ്വർ ബദ്ധിഡറ്റാണ് 27കാരിയായ ഭാര്യ ഡോന്നി ഡൊജോയിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഭാര്യക്ക് ഹൃതിക് റോഷനോടുള്ള ആരാധന ഭർത്താവിന് സഹിക്കൻ കഴിയുന്നതായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഒരിക്കൽ കേസ് കോടതി വരെ എത്തുകയും ചെയ്തതാണ്. വീട്ടിലിരുന്ന് ഹൃതിക് റോഷന്റെ സിനിമ കാണുകയായിരുന്ന ഡോന്നിയെ ഒരിക്കൽ ദിനേശ്വർ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പിന്നീട് ഈ കേസ് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു.
രണ്ട് ആഴ്ചകൾക്ക് മുൻപ് ഇതേ ചൊല്ലി വീണ്ടു ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനൊടുവിൽ ഡോന്നി വീട്ടിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. സംസരിക്കാനുണ്ട് എന്ന് പറഞ്ഞ് ദിനേശ്വർ ഡോന്നിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഡോന്നി വീട്ടിൽ എത്തിയതോടെ നിനേശ്വൽ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോന്നിയെ കൊലപ്പെടുത്തിയതായി സഹോദരിക്ക് സന്ദേശവും അയച്ചു. ശേഷം ദിനേശ്വർ തൂങ്ങി മരിക്കുകയായിരുന്നു.