Webdunia - Bharat's app for daily news and videos

Install App

വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് പ്രചാരണം, ഇനിയൊരു വാരിയംകുന്നനെ അനുവദിക്കരുതെന്ന് ഹിന്ദുത്വവാദികൾ

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (12:57 IST)
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയതായുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത് സംബന്ധിച്ച യാതൊരു ഔദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും താരം ചിത്രത്തിൽ നിന്നും പിന്മാറിയെന്നും കേരളമണ്ണിൽ ഇനിയൊരു വാരിയംകുന്നൻ ഉണ്ടാവരുതെന്നും ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പറയുന്നു.
 
പൃഥ്വിരാജ് വാരിയംകുന്നനിൽ നിന്നും പിന്മാറിയെന്ന അഘോരി എന്ന ഹിന്ദു ഗ്രൂപ്പിന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിജെപി,ആർഎസ്എസ് നേതാക്കളും ഈ പ്രചാരണം സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തിട്ടുണ്ട്.വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയലും ഇല്ലെങ്കിലും, മലബാര്‍ ജിഹാദിനും വാരിയം കുന്നന്‍ ഉള്‍പ്പടെയുള്ള ഇസ്ലാമിക ജിഹാദികള്‍ക്കും എതിരെ ഉള്ള ബോധവത്കരണം നമ്മള്‍ തുടരണമെന്നും ഇനിയും ഒരു വാരിയംകുന്നനും കേരളമണ്ണിൽ ഉണ്ടാവാൻ അനുവദിക്കരുതെന്നും പ്രതീഷ് വിശ്വനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.
 
പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വാരിയംകുന്നനില്‍ നിന്നും പിന്‍മാറിയതില്‍ ആശംസകള്‍ അറിയിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാൽ ഈ പ്രചാരണങ്ങളോട് പൃഥ്വിരാജോ ആഷിഖ് അബുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയവരില്‍ കൂടുതലും ലീഗുകാര്‍; യുഡിഎഫിലേക്കെന്ന് സൂചന

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments