Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ്

ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, ചൊവ്വ, 31 ഓഗസ്റ്റ് 2021 (09:53 IST)
ബ്രോ ഡാഡിയുടെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി.ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. കുടുംബചിത്രം തന്നെയായിരിക്കും ഇത്. ഒരുപാട് ചിരിക്കാനുള്ള രംഗങ്ങളും സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം.ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് വേഷമിടുമെന്ന് നടന്‍ ജഗദീഷ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
 
ശ്രദ്ധേയമായ വേഷത്തില്‍ ജഗദീഷും എത്തുന്നുണ്ട്.ചിത്രം ഒരു ബിഗ് എന്റര്‍ടെയിനറായിരിക്കുമെന്നും നടന്‍ പറഞ്ഞു.അടുത്തിടെയാണ് കനിഹ ടീമിനൊപ്പം ചേര്‍ന്നത്. മീനയും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ട്. കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍ സൗബിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറ്റ്ഫ്ളിക്സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം, 'മണിയറയിലെ അശോകന്‍' പ്രേക്ഷകരിലേക്ക് എത്തി ഒരു വര്‍ഷം