Webdunia - Bharat's app for daily news and videos

Install App

വിദ്യ ബാലന്റെ ആരാണ് പ്രിയാമണി? അധികം ആര്‍ക്കും അറിയാത്ത രഹസ്യം

Webdunia
വെള്ളി, 4 ജൂണ്‍ 2021 (11:17 IST)
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയാമണി. താരത്തിന്റെ 37-ാം ജന്മദിനമാണിന്ന്. പ്രിയാമണിക്ക് ഒരു ബോളിവുഡ് കണക്ഷനുണ്ട്. ഇത് അധികം പേര്‍ക്കൊന്നും അറിയില്ല. പ്രശസ്ത നടി വിദ്യ ബാലന്റെ സെക്കന്‍ഡ് കസിനാണ് പ്രിയാമണി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്. 

സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആകാന്‍ അവസരം ലഭിച്ച പെണ്‍കുട്ടിയാണ് പ്രിയ വാസുദേവ് മണി അയ്യര്‍ എന്ന പ്രിയാമണി. കാഞ്ചീപുരം സില്‍ക്‌സ്, ഈറോഡ് സില്‍ക്‌സ്, ലക്ഷ്മി സില്‍ക്‌സ് എന്നിവയുടെ മോഡല്‍ ആയാണ് പ്രിയാമണി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. 


കഴിഞ്ഞ 18 വര്‍ഷത്തോളമായി പ്രിയാമണി സിനിമയില്‍ സജീവമാണ്. 1984 ജൂണ്‍ നാലിന് ബെംഗളൂരുവില്‍ ജനിച്ച പ്രിയാമണിക്ക് ഇന്ന് 37 വയസ് തികയും. 
 
2004 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സത്യത്തില്‍ നായികയായാണ് പ്രിയാമണി മലയാളത്തില്‍ സജീവമാകുന്നത്. പിന്നീട് തിരക്കഥ, പുതിയ മുഖം എന്നീ പൃഥ്വിരാജ് ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചു. 

മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റില്‍ മികച്ച വേഷമാണ് താരത്തിനു ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്ററിലും പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ ഫാമിലി മാന്‍ വെബ് സീരിസില്‍ സുചത്ര തിവാരി എന്ന കഥാപാത്രത്തെ പ്രിയാമണി അവതരിപ്പിക്കുന്നു. 
 
തമിഴ് ചിത്രം പരുത്തിവീരനിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചാരുലതയും പ്രിയാമണിയുടെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments