Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയാമണിക്ക് എത്ര വയസായെന്നോ?

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയാമണിക്ക് എത്ര വയസായെന്നോ?
, വെള്ളി, 4 ജൂണ്‍ 2021 (08:19 IST)
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് പ്രിയാമണി. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ 18 വര്‍ഷത്തോളമായി പ്രിയാമണി സിനിമയില്‍ സജീവമാണ്. താരത്തിന്റെ ജന്മദിനമാണിന്ന്. 1984 ജൂണ്‍ നാലിന് ബെംഗളൂരുവില്‍ ജനിച്ച പ്രിയാമണിക്ക് ഇന്ന് 37 വയസ് തികയും. 
 
2004 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സത്യത്തില്‍ നായികയായാണ് പ്രിയാമണി മലയാളത്തില്‍ സജീവമാകുന്നത്. പിന്നീട് തിരക്കഥ, പുതിയ മുഖം എന്നീ പൃഥ്വിരാജ് ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചു. 
webdunia
 
മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റില്‍ മികച്ച വേഷമാണ് താരത്തിനു ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്ററിലും പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ ഫാമിലി മാന്‍ വെബ് സീരിസില്‍ സുചത്ര തിവാരി എന്ന കഥാപാത്രത്തെ പ്രിയാമണി അവതരിപ്പിക്കുന്നു. 
 
തമിഴ് ചിത്രം പരുത്തിവീരനിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചാരുലതയും പ്രിയാമണിയുടെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ഹിറ്റുകളുടെ രാജ്ഞി, ശക്തമായ കഥാപാത്രങ്ങള്‍; മലയാളികളുടെ പ്രിയതാരമാണിത്